ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോൺഫറൻസ് വഴി മോദി ഉദ്ഘാടനം ചെയ്തത്.

‘പദ്ധതി യാഥാർത്യമാവുന്നതോടെ മധ്യപ്രദേശ് ഇനി സമ്പൂർണ്ണവും സുലഭവുമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പാവപ്പെട്ടവർ, ഗോത്രവർഗ്ഗക്കാർ, കർഷകർ ഉൾപ്പെടെയുള്ളവർക്ക് അതിൻറെ പ്രയോജനം ലഭിക്കുമെന്നും അവർക്ക് ഏറെ സഹായകരമാവുമെന്നും ഉദ്ഘാടനത്തിനിടെ മോദി പറഞ്ഞു.

‘നർമദാ നദിയാലും വെളളക്കടുവകളാലും പ്രസിദ്ധമായ റിവ ഇന്ന് ചരിത്രം കുറിച്ചിരിക്കുന്നു. എഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങൾക്കും വ്യവസായശാലകൾക്കും സോളാർ ഊർജ്ജം ഉപയോഗപ്പെടുത്താം. ഷാജാപൂർ, നീമച്ച്, ചാത്തർപൂർ എന്നിവിടങ്ങളിലും സോളാർ പ്രൊജക്ട് പണികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. -മോദി പറഞ്ഞു.

250 മെഗാവാട്ട് ഉൾപ്പാദന ശേഷിയുള്ള 3 യുണിറ്റുകളായാണ് പ്രൊജക്റ്റ് നിർമ്മാണം. 500 ഓളം ഹെക്ടർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. കേന്ദ്രം സോളാർ പാർകിനായി 138 കോടി റിവ അൾട്രാ മെഗ സോളാർ ലിമിറ്റഡിന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

Tags:    
News Summary - PM Narendra Modi inaugurates Asia's largest solar power project in MP's Rewa 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.